കൊല്ലത്ത് കെ-റെയില്‍ സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധം; പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി

Jaihind Webdesk
Monday, December 20, 2021

 

കൊല്ലം : കൊട്ടിയത്ത് കെ റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി വീട്ടുടമയുടെ പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് വീട്ടുടമയും കുടുംബവും ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്.

റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധമുയർത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ചതിന് ശേഷം കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്.

 

 

പൊലീസും നാട്ടുകാരും ഇടപെട്ട് ഇവരെ അനുനയിപ്പിച്ച് രംഗം ശാന്തമാക്കുകയായിരുന്നു. കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. കൊല്ലം തഴുത്തലയിലും കുടുംബം ആത്മഹത്യാ ഭീഷണിയുമായി കല്ലിടിലിനെതിരെ പ്രതിഷേധമുയർത്തി.