പോപ്പുലർ ഫ്രണ്ട് നിരോധനം; സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു

Jaihind Webdesk
Wednesday, September 28, 2022

 

തിരുവനന്തപുരം: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്‍റെ ശക്തി കേന്ദ്രങ്ങളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ചർച്ച നടത്തും.