പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അരലക്ഷത്തിലേറെ പേരാണ് ഫോളോവേഴ്‌സായത്. ഇന്ന് രാവിലെ ട്വിറ്ററില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകം പുതിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരവും കടന്ന് മുന്നേറി. ഉച്ചയോടെ തന്നെ ഫോളോവേഴ്‌സിന്‍റെ എണ്ണം അരലക്ഷം കടന്നു. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു.
https://twitter.com/priyankagandhi/
എഐസിസി. സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി യു.പിയിലെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. തങ്ങളെ പ്രിയങ്കാ സേന എന്ന് സ്വയം വിളിക്കുന്ന പ്രവര്‍ത്തകര്‍ പുതിയ നേതാവിന് സര്‍വ പിന്തുണയുമായി പിങ്ക് ആര്‍മി എന്ന പേരില്‍ ഒരു സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പിങ്ക് ആര്‍മി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രത്തില്‍ “രാജ്യത്തെ ആദരിക്കാന്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം മൈതാനത്ത്, ആദരവും വാക്കുകള്‍ക്ക് മൂല്യവും നല്‍കി ഒപ്പമുണ്ടാകും, വേണ്ടിവന്നാല്‍ ജീവന്‍ തന്നെ നല്‍കും’ എന്ന മുദ്രാവാക്യവും ഉണ്ട്.