കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവർമ്മ തമ്പാന്‍ അന്തരിച്ചു

Jaihind Webdesk
Thursday, August 4, 2022

കൊല്ലം: കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ (62) അന്തരിച്ചു. കുളിമുറിയില്‍ കാൽവഴുതി വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചാത്തന്നൂർ മുൻ എംഎല്‍എയും കൊല്ലം മുന്‍  ഡിസിസി പ്രസിഡന്‍റുമാണ്.

2012 മുതൽ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്‍റായി പ്രവർത്തിച്ച ജി. പ്രതാപവർമ്മ തമ്പാൻ മുൻ ചാത്തന്നൂർ എംഎൽഎയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്‌യുവിന്‍റെ ഏക ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ പേരൂർ സ്വദേശിയാണ്.