സർക്കാർ ആശുപത്രിയില്‍ വൈദ്യുതിയില്ല; ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മുടങ്ങി, പ്രതിഷേധം

Jaihind Webdesk
Monday, November 6, 2023

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷന്‍ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് 11 രോഗികളുടെ ശസ്ത്രക്രിയകള്‍ നടന്നില്ല. ഇതോടെ ആശുപത്രിയില്‍ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. അതേസമയം ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള സബ്‌സ്റ്റേഷനിലുണ്ടായ തകരാര്‍ മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജനറേറ്റർ പ്രവർത്തിച്ചതുമില്ല. അടുത്ത മൂന്ന് ദിവസത്തേക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയകളും സ്‌കാനിംഗ് ഉള്‍പ്പടെയുള്ളവ നടക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.