‘നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല’ ; ചെറിയാന്‍ ഫിലിപ്പ് ഇടതുബന്ധം അവസാനിപ്പിക്കുന്നോ ?

Jaihind Webdesk
Wednesday, April 21, 2021

 

തിരുവനന്തപുരം :  സിപിഎം ബന്ധം വിട്ടേക്കുമെന്ന സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല’ ചെറിയാന്‍ ഫിലിപ്പ് കുറിച്ചു. രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റ് നിഷേധിച്ചതോടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തെക്കാള്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.