ദേവികയുടെ മരണം: സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കെ.എസ്.യുവിന്‍റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം; ജലപീരങ്കിയും ഗ്രനേഡ് പ്രയോഗവും | VIDEO

Jaihind News Bureau
Wednesday, June 17, 2020

തിരുവനന്തപുരം: ദേവികയോടും കുടുംബത്തോടും സംസ്ഥാന സർക്കാർ നീതി പുലർത്തുക, ഓൺലൈൻ ക്ലാസുകളിലെ പോരായ്മകൾ പരിഹരിക്കുക, വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിനുപോയതിനുപിന്നാലെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്. ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്, സംസ്ഥാന ഉപാധ്യക്ഷന്‍മാരായ ജഷീര്‍ പള്ളിവയല്‍, വി.പി അബ്ദുല്‍ റഷീദ്, എന്‍.എസ്.യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.