ശബരിമലയില്‍ പ്രതിഷേധം: ദര്‍ശനത്തിനെത്തിയ യുവതികളെ മടക്കി അയച്ചു

webdesk
Saturday, January 19, 2019

നിലക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് മടക്കി അയച്ചു. സന്നിധാനത്ത് പോകാനായി നിലക്കലില്‍ എത്തിയ യുവതികളെ പ്രതിഷേധം ചൂണ്ടിക്കാട്ടി പോലീസ് തടയുകയായിരുന്നു. രേഷമ നിശാന്ത്, ഷാനില എന്നിവരാണ് ദര്‍ശനത്തിനായി നിലക്കല്‍ വരെ എത്തിയത്.  ഇവര്‍ കഴിഞ്ഞ ബുധനാഴ്ച്ചയും ദര്‍ശനത്തിനായി എത്തിയിരുന്നു. അന്നും പ്രതിഷേധം കാരണം തിരികെ പോകുകയായിരുന്നു.
യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധിക്കുശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.