‘ഏറെ നാളായി ആലോചിക്കുന്ന തീരുമാനം’; ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി

Jaihind Webdesk
Sunday, December 3, 2023

തിരുവനന്തപുരം: അന്തരിച്ച ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് പോലീസ് കുറിപ്പ് കണ്ടെത്തി . താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്നായിരുന്നു കുറിപ്പിലെ വരികളെന്ന് പോലീസ് പറഞ്ഞു. ഇന്നലത്തെ തീയതിയിലാണ് കുറിപ്പുള്ളതെന്നും പോലീസ് വ്യക്തമാക്കി. എം കുഞ്ഞാമന്‍റെ വീടിന്‍റെ മുൻവശത്തെ മുറിയിലെ ടേബിളിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഇതിന് ഉത്തരവാദിയല്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കുഞ്ഞാമന്‍റെ വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമനെ ഇന്ന് വൈകിട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.