പേരാമ്പ്ര മത്സ്യമാർക്കറ്റിലെ സംഘർഷം : 100 സി പി എം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Jaihind News Bureau
Friday, August 21, 2020

കോഴിക്കോട് പേരാമ്പ്ര മത്സ്യമാർക്കറ്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് 100 സി പി എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം അടക്കമുള്ള ആരോപണം ഉന്നയിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസ്. നേരത്തെ സംഘർഷത്തിൽ പങ്കാളികളായ 200 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് കേസ്. ഇന്നലെയായിരുന്നു മത്സ്യ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സിപിഎം മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ മാർക്കറ്റിലും പിന്നീട് തെരുവിലും ഏറ്റുമുട്ടിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ പേരാമ്പ്രയിൽ ഇപ്പോഴും തുടരുകയാണ്.