യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട് : പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ചു ; വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക് | Video

Jaihind News Bureau
Thursday, September 17, 2020

 

പാലക്കാട് : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം  ശക്തം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‌ പാലക്കാട് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റു.

പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പ്രകോപനങ്ങളില്ലാതെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. വി.ടി ബല്‍റാം എം.എല്‍.എ, പി.എസ് സരിന്‍‌ എന്നിവർ ഉള്‍പ്പെടെയുള്ളവരെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. തുടർന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മന്ത്രി കെ.ടി ജലീലിന്‍റെ രാജിക്കായി നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രി രാജി വെക്കാതെ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയാറല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.