ഹെല്‍മറ്റ് പരിശോധനയുടെ പേരില്‍ പൊലീസിന്‍റെ കയ്യാങ്കളി ; വയോധികന് ക്രൂര മർദനം | Video

Jaihind News Bureau
Wednesday, October 7, 2020

 

കൊല്ലം : ചടയമംഗലത്ത് വയോധികന് നടുറോഡിൽ പോലീസിന്‍റെ ക്രൂര മർദ്ദനം. ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ്ചടയമംഗലം പ്രൊബേഷൻ എസ്.ഐ ഷജീം രോഗിയായ വൃദ്ധനെ ക്രൂരമായി മർദിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മർദ്ദനമേറ്റത്. രാമാനന്ദനേയും സമീപവാസി പൊടിമോനെയും മഞ്ഞപ്പാറ ജംഗ്ഷനിൽ വെച്ചാണ് ചടയമംഗലം പോലീസ് പരസ്യമായി മർദ്ദിച്ചത്.

ഇരുചക്ര വാഹനത്തിൽ വന്ന ഇവരെ തടഞ്ഞ പൊലീസ് ഹെൽമറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലെന്നും പിഴ കോടതിയിൽ അടയ്ക്കാമെന്നും അറിയിച്ചതോടെ കുപിതനായ എസ്.ഐ രാമാനന്ദനെ മർദ്ദിക്കുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയുമായിരുന്നു.