കെ.എസ്.യു യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമം

Jaihind Webdesk
Monday, July 15, 2019

യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാ കമ്മിറ്റി കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയുടെ വീട്ടിൽനിന്ന് ആൻസർ ഷീറ്റ് പിടിച്ചെടുത്തതിൽ അന്വേഷണം പ്രഖ്യാപിക്കുക, കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ച് വിടുക, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ.എസ്.യു.വിന്‍റെ സർവകലാശാല മാർച്ച്. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പങ്കെടുത്ത കെ എസ് യു നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.