വിദ്യാർത്ഥികളോട് മോദിയുടേയും പിണറായിയുടേയും പോലീസിന് ഒരേ നയം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, November 19, 2019

Mullapaplly-Ramachandran

ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ മോദിയുടെ പോലീസ് വേട്ടയാടുന്ന അതേ പാതയിലാണ് കേരളത്തിൽ പിണറായി വിജയന്‍റെ പോലീസ് വിദ്യാർത്ഥികളോടും ജനപ്രതിനിധികളോടും പെരുമാറുന്നതെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പോലീസ് മർദനത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരേയും ഷാഫി പറമ്പിൽ എം.എൽ.എയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനപരമായി സമരം ചെയ്ത കെ.എസ്.യു വിദ്യാർത്ഥികളേയും ഷാഫി പറമ്പിൽ എം.എൽ.എയേയും മൃഗീയമായി തല്ലിചതച്ച നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയാണ് അധികാരത്തിലെത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി സമരക്കാരോട് അദ്ദേഹത്തിന്‍റെ പോലീസ് എന്തിനാണ് ഇത്തരത്തിലുള്ള ക്രൂരത കാട്ടിയതെന്ന് വിശദീകരിക്കണം. സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നത്. ഇത് ഫാസിസമാണെന്നും  മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

https://www.facebook.com/JaihindNewsChannel/videos/2684731064917744/