‘തലയടിച്ച് പൊട്ടിച്ചാല്‍ നീതി നിശബ്ദമാകുമെന്നാണോ പിണറായീ നിങ്ങളുടെ പോലീസ് കരുതിയത് ? ‘ പോലീസ് നരനായാട്ടിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ

Jaihind Webdesk
Tuesday, November 19, 2019

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. പ്രതികരിക്കുന്നവരുടെ തലയടിച്ച് പൊട്ടിച്ചാല്‍ നീതിയെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

“ശബ്ദിക്കുന്നവരുടെ തലയടിച്ചു പൊട്ടിച്ചാൽ നീതി നിശബ്ദമാവുമെന്നാണോ പിണറായി വിജയാ, നിങ്ങളുടെ പോലീസ് കരുതിയിരിക്കുന്നത്? ഷാഫി പറമ്പിലിനും അഭിജിത്തിനും കെ.എസ്.യു സഹപ്രവർത്തകർക്കും അഭിവാദനങ്ങൾ” – വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് തേര്‍വാഴ്ചയില്‍ ഗുരുതര പരിക്കേറ്റിരുന്നു.  സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകർക്ക് അഭിവാദ്യം അര്‍പ്പിച്ചായിരുന്നു വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.