കെ.എസ്.യു മാർച്ചിന് നേരെ പോലീസ് അതിക്രമം

Jaihind Webdesk
Thursday, December 13, 2018

KSU-March-Police-violence

കെ.എസ്.യു മാർച്ചിന് നേരെ പോലീസ് അതിക്രമം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ള പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രവർത്തകർ നിയമസഭാ മാർച്ച് നടത്തിയത്. നിയമസഭാ സമീപത്ത് ബാരിക്കേഡുകൾ തീർത്ത് പോലീസ് പ്രവർത്തകരെ തടഞ്ഞു. കോൺഗ്രസ് പ്രവർത്തക സിമിതി അംഗം ഉമ്മൻചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ടിയർഗ്യാസും പ്രയോഗിച്ചു. പോലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ഇതേത്തുടർന്ന് കെ എസ് യു പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു. സ്ത്രീകളടക്കമുള്ള പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.