കോൺഗ്രസ്സിന്‍റെ കൊല്ലം പി എസ് സി ഓഫീസ് മാർച്ചിന് നേരേ പൊലീസ് അതിക്രമം

Jaihind News Bureau
Thursday, July 18, 2019

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് എസ് എഫ് ഐ ക്കാരെ നിയമിക്കുന്ന പി എസ് സിയുടെ അഴിമതിക്ക് എതിരെ കൊല്ലം പി എസ് സി ഓഫീസിലേക്ക് കോൺഗ്രസ്സ് നടത്തിയ മാർച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ പൊലീസ് പൊടുന്നനെ ജല പിരങ്കി പ്രയോഗിക്കുകയായിരുന്നു. ചിന്നക്കടയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് പി എസ് സി ഓഫിസിനു മുന്നിൽ തടഞ്ഞു .  ഇതോടെ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി .  ഇതിനിടയിൽ ചില പ്രവർത്തകർക്ക് നേരേ പോലിസ് ബലം പ്രയോഗിച്ചു . പൊടുന്നനെ പൊലീസ് നേതാക്കൾക്ക് നേരേ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു . മാധ്യമ പ്രവർത്തകർക്കും വഴിയാത്രക്കാർക്കും നേരേയും ജലപീരങ്കി പ്രയോഗിച്ചു . മാധ്യമങ്ങളുടെ ക്യാമറകൾ വെള്ളം കയറികേടുപാടുണ്ടായി.  തുടർന്ന നടന്ന ധർണ്ണ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു