പോക്സോ കേസ്; സിപിഎം സഹയാത്രികനായ പാരലല്‍ കോളേജ് ഉടമ കസ്റ്റഡിയില്‍

Jaihind Webdesk
Tuesday, July 25, 2023

 

തിരുവനന്തപുരം: അയിരൂരിൽ സിപിഎം സഹയാത്രികനായ പാരലൽ കോളേജ് ഉടമയെ പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പിൽ ഷെഫിഎന്നറിയപ്പെടുന്ന ഷെഫീയുദ്ദിനെയാണ്അയിരൂർ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇടവാ മൂന്ന് മൂലയിലെ ഇയാളുടെ പാരൽ കോളേജിൽ പ്ലസ് വൺ വിദ്യാർത്ഥിനിയോട്
അതിക്രമം കാട്ടിയെന്ന പരാതിയിലാണ് ഷെഫിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

നേരത്തെയും പലതവണ സമാനമായ പരാതി ഇയാൾക്കെതിരെ ഉയർന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. സിപിഎം നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഇയാളെ പാർട്ടി സംരക്ഷിക്കുന്നതായ ആക്ഷേപം ശക്തമായതോടെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.