പപ്പുമോന്‍ പ്രയോഗം ജാഗ്രതക്കുറവെന്ന് ദേശാഭിമാനി; ഖേദം പ്രകടിപ്പിച്ച് റസിഡന്റ് എഡിറ്റര്‍

Jaihind Webdesk
Monday, April 1, 2019

തിരുവനന്തപുരം: ഇന്നത്തെ ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയലില്‍ നടത്തിയ പപ്പുമോന്‍ പ്രയോഗം ജാഗ്രതക്കുറവുകൊണ്ടാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം. മനോജ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു സി.പി.എം കേന്ദ്രങ്ങളും അതിന്റെ മുഖപത്രവും രാഹുല്‍ഗാന്ധിക്കെതിരെ ആക്ഷേപവമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ചായിരുന്നു ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക് എന്ന തലക്കെട്ടിലാണ് ദേശാഭിമാനി മുഖപ്രസംഗം. പപ്പു പ്രയോഗം് വിവാദമായതോടെ പരാമര്‍ശം അനുചിതമെന്നും ജാഗ്രതക്കുറവുണ്ടായെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ഫേസ് ബുക്കില്‍ ഖേദംപ്രകടിപ്പിക്കുകയായിരുന്നു. എന്ത് നെറികേട് ചെയ്താലും അത് ജാഗ്രതക്കുറവെന്ന് പറയുന്ന സ്ഥിരം ശൈലി തന്നെയാണ് ഇവിടെയും ദേശാഭിമാനി പ്രകടിപ്പിക്കുന്നത്. ജാഗ്രതക്കുറവെന്ന മലയാള വാക്കില്ലായിരുന്നുവെങ്കില്‍ ദേശാഭിമാനിയും സി.പി.എമ്മും എന്തുചെയ്യുമായിരുന്നു. സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രി തോമസ് ഐസക് ആകട്ടേ ഇതിനോട് പ്രതികരിച്ചത് കൈപ്പിഴയെന്നായിരുന്നു.
ദേശാഭിമാനിയുടെ എഡിറ്റോറിയലിന് പൊതുസമൂഹത്തില്‍ നിന്നും സൈബര്‍ മേഖലകളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായപ്പോഴാണ് ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി തടിയൂരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കേരളീയ സമൂഹം ദേശാഭിമാനിയുടെ ഈ നെറികേട് എന്നും ഓര്‍ക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: