അഞ്ചുവര്‍ഷം എവിടെയായിരുന്നുവെന്ന് സരിതയോട് സുപ്രീംകോടതി: ഉമ്മന്‍ചാണ്ടിക്കെതിരായ ഹര്‍ജി തള്ളി

Jaihind Webdesk
Friday, May 10, 2019

Supreme-Court-of-India

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ്. നായര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണം എന്നായിരുന്നു സരിതയുടെ ആവശ്യം. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സരിതയുടെ ഹര്‍ജി ഉത്തമവിശ്വാസത്തോടെയുള്ളതല്ലെന്ന് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. 2012 ലാണ് സംഭവം നടന്നതെന്ന് സരിത പറയുന്നതെങ്കില്‍ എന്തുകൊണ്ടാണ് കേസ് നല്‍കാന്‍ അഞ്ചുവര്‍ഷം വൈകിയതെന്നും കോടതി ചോദിച്ചു. സരിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചു, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.