പ്രവാസി വിഷയം : സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Wednesday, June 24, 2020

പ്രവാസി വിഷയത്തിൽ സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്‌ മുനവ്വറലി ശിഹാബ് തങ്ങൾ കോഴിക്കോട് നടത്തുന്ന ഉപവാസ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രവാസികളും മനുഷ്യരാണ്, സർക്കാരിന്‍റെ ക്രൂരത അവസാനിപ്പിക്കുക’ എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്‌ മുനവ്വറലി ശിഹാബ് തങ്ങൾ ഏകദിന ഉപവാസം നടത്തുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉപവാസം ഉദ്ഘടനം ചെയ്തു. പ്രവാസികൾക്ക് വേണ്ടിയുള്ള സമരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശത്തു മരിക്കുന്ന മലയാളികൾ കേരളത്തിൽ ഉള്ളവരാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടിഎംപിയും ആവശ്യപ്പെട്ടു.

ഉപവാസ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഡോ. എംകെ മുനീർ, കെ.എം.ഷാജി, പി കെ ഫിറോസ് തുടങ്ങിയവരും സംസാരിച്ചു. ഉപവാസ സമരം 5 മണിയോടെ സമാപിക്കും.