ആരോഗ്യപ്രവര്‍ത്തകരുടെ വാ മൂടിക്കെട്ടി പിണറായി സർക്കാർ; മാധ്യമങ്ങളോട് മിണ്ടരുതെന്ന് നിർദേശം; നടപടി ഒമിക്രോണ്‍ പ്രതിരോധത്തിലെ വീഴ്ച പുറത്തായതിന് പിന്നാലെ

 

തി​രു​വ​ന​ന്ത​പു​രം : ആ​രോ​ഗ്യ​പ്രവര്‍ത്തകരുടെ വാ മൂടിക്കെട്ടി പിണറായി സർക്കാർ. വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന് ഡി​എം​ഒ​മാ​ർ​ക്കും സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒമിക്രോൺ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് സംഭവിച്ച വീഴ്ച പുറത്തായതിന് പിന്നാലെയാണ് നീക്കം.

കേ​ര​ള​ത്തി​ൽ കൊവി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി​യ​തി​ൽ കേന്ദ്രം ആ​ശ​ങ്ക അ​റി​യി​ച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാധ്യമനിയന്ത്രണം ഏർപ്പെടുത്തിയത്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൈ​മാ​റ​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റി​ൽ പറയുന്നു.

ഒമിക്രോൺ ജാഗ്രതയിൽ തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചത് പുറത്തായതിന് പിന്നാലെയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാരെ വിലക്കിയുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ പുറത്തുവരുന്നത്. മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫീസർമാർ വാർത്താസമ്മേളനം നടത്തരുതെന്നും മാധ്യമങ്ങൾക്ക് വിവരം നൽകരുതെന്നുമാണ് സർക്കുലർ. ആരോഗ്യ വകുപ്പിന്‍റെ പൊതുവായ വിവരങ്ങൾ പങ്കുവെക്കരുതെന്നും സർക്കുലറിൽ പറയുന്നു.

കോഴിക്കോട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച യുകെയിൽ നിന്ന് എത്തിയവരുടെ സ്രവം ഒമിക്രോൺ പരിശോധനയ്ക്കായി അയച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ കോഴിക്കോട് ഡിഎ ഒക്ക് കഴിഞ്ഞദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഒമിക്രോണിൽ സംസ്ഥാനത്ത് അനാവശ്യ ഭീതി പരത്തി എന്ന് ആരോപിച്ചായിരുന്നു ആരോഗ്യ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കാണിക്കൽ നോട്ടീസ് നൽകിയത്.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച 2118 കോൊവി​ഡ് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു മു​മ്പ​ത്തെ ആ​ഴ്ച ഇ​തു 1890 മ​ര​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൊ​ല്ലം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കൊവി​ഡ് മ​ര​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ 1,71,521 പു​തി​യ കൊ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയിലേറെയും കേ​ര​ള​ത്തി​ൽ ​നി​ന്നാ​ണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ജനങ്ങൾക്കിടയിൽ ആശങ്ക പടരാതിരിക്കാനാണ് ഡിഎംഒമാരെ നിയന്ത്രിച്ചു കൊണ്ടുള്ള നടപടി എന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാൽ ഒമിക്രോൺ പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച വീഴ്ചയും കേന്ദ്രം ഇടപെട്ട സാഹചര്യവും കണക്കിലെടുത്താണ് ആരോഗ്യപ്രവര്‍ത്തകർക്ക് മാധ്യമനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

 

Comments (0)
Add Comment