കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം; സംഭവം മലപ്പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപമാണ് ഒരു പുരുഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4 മണിയോടെ സ്ഥലത്ത് പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു.  വിവരമറിഞ്ഞ് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും കുറ്റിപ്പുറം പോലീസും സ്ഥലത്തെത്തി. തുടർന്ന് തീ അണച്ചതോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.

Comments (0)
Add Comment