കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പിണറായി സർക്കാരിന്‍റെ പ്രതികാര നീക്കം

വിമർശിക്കുന്നവർക്കെതിരെ കേസെടുത്ത് വായടപ്പിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന്‍റെ പാത പിന്തുടർന്ന് കേരളത്തിലെ പിണറായി സർക്കാരും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടിക്ക് അനുമതി നൽകിയിരിക്കുകയാണ് പിണറായി സർക്കാരിപ്പോൾ.

ഡി.ജി.പിയെ വിമർശിച്ചു എന്നതിന്‍റെ പേരിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതികാരനടപടിക്ക് സർക്കാർ ഒരുങ്ങുന്നത്. ഡി.ജി.പി നൽകിയ അപേക്ഷയിൽ കെ.പി.സി.സി പ്രസിഡന്‍റിനെതിരെ മാനനഷ്ടക്കേസ് നൽകാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകുകയായിരുന്നു.

പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിയെ വിമർശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വിമർശനം. ഇതിനെതിരെയാണ് കെ.പി.സി.സി അധ്യക്ഷനെതിരായ പ്രതികാര നടപടി. പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നതും ഇവിടെ ശ്രദ്ധേയമാണ്. നിലവിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ് ഈ നീക്കം.

dgpmullappally ramachandran
Comments (0)
Add Comment