കോഴിക്കോട് എന്‍ഐടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കി; പോലീസ് അന്വേഷണം

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കി. മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷ വിദ്യാർത്ഥിയായ മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ യോഗേശ്വര്‍ നാഥ് ഹോസ്റ്റലിന്‍റെ ഏഴാം നിലയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യോഗേശ്വര്‍ നാഥ് ആത്മഹത്യയ്ക്ക് മുമ്പ് വീട്ടിലേക്ക് മെസേജ് അയച്ചതായി എന്‍ഐടി അധികൃതര്‍ പറഞ്ഞു. യോഗേശ്വറിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുന്നമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Comments (0)
Add Comment