ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സർക്കാർ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, June 20, 2023

 

തിരുവനന്തപുരം: ആധുനികവും ശാസ്ത്രീയമായ രീതിയിൽ എങ്ങനെ അഴിമതി നടത്താം എന്ന കാര്യത്തിൽ പിണറായി സർക്കാർ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടതു സർക്കാരിന്‍റെ അഴിമതിക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അഴിമതി വിരുദ്ധ സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വലിയതുറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും അഴിമതി പണം മുഴുവൻ എത്തുന്നത് മുഖ്യമന്ത്രിയുടെ പെട്ടിയിലേക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ അഴിമതികൾ ഒന്നൊന്നായി വിശദീകരിച്ചാണ് അദ്ദേഹം അഴിമതിവിരുദ്ധ ജനകീയ സദസ് ഉദ്ഘാടനം ചെയ്തത്.