ഫൈസര്‍ വാക്‌സീന് ദുബായില്‍ കാലതാമസം ; ആദ്യ ഡോസുകാര്‍ക്ക് സമയത്തില്‍ മാറ്റം വരുത്തി

Jaihind News Bureau
Monday, January 25, 2021

ദുബായ് : ദുബായില്‍ ഫൈസര്‍ വാക്‌സീന്‍റെ ആദ്യ ഡോസ് എടുക്കുന്നവര്‍ക്ക് , അനുവദിച്ച സമയത്തില്‍ മാറ്റം വരുത്തി. രാജ്യാന്തര വിതരണ ശൃംഖലയില്‍ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. പുതിയ സമയക്രമം എസ്എംഎസ് വഴി അറിയിക്കും. ആദ്യ ഡോസ് എടുത്തവര്‍ക്ക് അടുത്ത ഡോസ് നല്‍കുന്നതില്‍ മാറ്റമില്ല. അതേസമയം, യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ ചൈനയുടെ സിനോഫാം വാക്‌സീന്‍ മാത്രമാണുള്ളത്. ദുബായില്‍ രണ്ട് വാക്‌സീനും ലഭിച്ചിരുന്നു.