പെട്ടിമുടിയില്‍ ഇന്ന് വീണ്ടും തെരച്ചില്‍; കണ്ടെത്താനുള്ളത് 46 പേരെ, കനത്ത മഴ വെല്ലുവിളി

Jaihind News Bureau
Sunday, August 9, 2020

 

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ മൂന്നാം ദിനത്തിലേക്ക്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞദിവസം നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്ന് 8 മണിയോടെ പുനരാരംഭിക്കും. 46 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അഗ്നിശമനസേനയുടേയും ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുക.

അതേസമയം കനത്തമഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അഗ്നിരക്ഷാ സേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവയടക്കം 200 സേനാംഗങ്ങൾ പെട്ടിമുടിയിൽ തിരച്ചിൽ തുടങ്ങിയിട്ട് 2 ദിവസങ്ങള്‍ പിന്നിട്ടു. രാഷ്ട്രീയ, സന്നദ്ധ സംഘടന പ്രവർത്തകരും ഇവർക്കു പിന്തുണയുമായി രംഗത്തുണ്ട്.