കുതിച്ചുയർന്ന് ഇന്ധനവില ; തുടർച്ചയായ 11-ാം ദിനവും വില കൂട്ടി

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം : ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. കൊച്ചിയില്‍ പെട്രോള്‍വില ലീറ്ററിന് 90 രൂപ കടന്നു. ഡീസലിന് 33 പൈസയും പെട്രോളിന് 34 പൈസയും  ഇന്ന് കൂട്ടി. കൊച്ചിയില്‍ പെട്രോളിന് 90 രൂപ നാല് പൈസയും, ഡീസലിന് 84 രൂപ 65 പൈസയും ആയി. ഈ മാസം ഡീസലിന് 3 രൂപ 62 പൈസയും പെട്രോളിന് 3 രൂപ 23 രൂപയും ആണ് വര്‍ധിച്ചത്.

അതേസമയം രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് വില 65 ഡോളറിലേക്കടുക്കുകയാണ്. ഇന്ധന വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുളള തീരുമാനത്തിന്‍റെ ഭാഗമായാണ് ഒപെക് എണ്ണ ഉല്‍പാദനം കുറച്ചത്.