ഇന്ധന വിലയിൽ വീണ്ടും വർധനവ്; ഡീസൽ ലിറ്ററിന് 15 പൈസയും പെട്രോൾ ലിറ്ററിന് 10 പൈസയും വർധിച്ചു

Jaihind News Bureau
Saturday, January 4, 2020

ഇന്ധന വിലയിൽ വീണ്ടും വർധനവ്. ഈ വർഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. ഡിസംബറിൽ ഡീസൽ വിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് ഡീസൽ ലിറ്ററിന് 15 പൈസയും പെട്രോൾ ലിറ്ററിന് 10 പൈസയുടെ വർധനവുമാണ് ഉണ്ടായിരിക്കുന്നത്. ഇറാഖിലെ യുഎസ് ആക്രമണത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ വൻകുതിപ്പാണ് രേഖപ്പെടുത്തിയത്. ഗൾഫ് മേഖലയിൽ സംഘർഷം രൂപപ്പെടുമെന്ന ഭീതിയിലാണ് എണ്ണ വില കൂടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എണ്ണ വിലയിൽ വർധനവുണ്ടായേക്കുമെന്നാണ് വിപണിയുടെ ആശങ്ക.