സ്വർണ്ണക്കടത്ത് വിഷയം സഭയില്‍: അടിയന്തരപ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് 1 മണി മുതല്‍ ചർച്ച

Jaihind Webdesk
Tuesday, June 28, 2022

Kerala-Niyama-sabha

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിഷയത്തിൽ ചർച്ചയ്ക്ക് തയാറായി സർക്കാർ. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കി. ഉച്ചയ്ക്ക് 1 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിൽ ഡോളർക്കടത്ത് നടന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ വിവരം പുറത്തുവന്നതിനെ തുടർന്ന്, കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. രണ്ടാം പിണറായി സർക്കാർ ചർച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടീസാണിത്. സില്‍വർ ലൈനിലായിരുന്നു ആദ്യത്തെ ചർച്ച.