മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ല ; നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് ശരത്ത് ലാലിന്‍റെ പിതാവ്

Jaihind News Bureau
Saturday, September 12, 2020

 

കാസർഗോഡ്: പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് കൊല്ലപ്പെട്ട ശരത്ത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ല. തടസ്സഹർജി നൽകി നിയമ പോരാട്ടം നടത്താനാണ് തീരുമാനം. നീതിക്കായി എവിടെവരെയും പോകുമെന്നും
സർക്കാർ അപ്പീൽ കോടതി തള്ളുമെന്നും സിബിഐ അന്വേഷണത്തിന് സ്റ്റേ ഉണ്ടാകില്ലെന്നും സത്യനാരായണൻ പ്രതികരിച്ചു. പെരിയ കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.