നാട്ടിലേക്ക് പറക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പൊരിവെയിലത്ത് വന്‍തിരക്ക്: ഇനിയും പറക്കാന്‍ പതിനായിരങ്ങള്‍| VIDEO

Jaihind News Bureau
Tuesday, June 2, 2020

 

ദുബായ് : കൊവിഡ് സങ്കടക്കാലത്ത് എത്രയും വേഗം നാട്ടിലേക്ക് പോകാനുള്ള പ്രതീക്ഷയില്‍, കോണ്‍സുലേറ്റ് ആസ്ഥാനത്ത് എത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. ദിവസവും നൂറുകണക്കിന് പേരാണ് പൊരിവെയിലത്ത് ഇവിടെ എത്തി ക്യൂ നില്‍ക്കുന്നത്. അതേസമയം, ദുബായില്‍ നിന്ന് കൊവിഡ് കാലഘട്ടത്തില്‍, പ്രത്യേക വിമാനങ്ങള്‍ വഴി ഇന്ത്യയിലേക്ക് മടങ്ങിയത് പതിനൊന്നായിരം പേര്‍ മാത്രമാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആകെ അറുപത് വിമാനങ്ങളിലായിട്ടാണ് ഇത്രയും പേര്‍ മടങ്ങിയത്.

നടപടികള്‍ ഏറെ സുതാര്യമാണെന്ന് കോണ്‍സുലേറ്റ്

പ്രവാസി ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍, ഒരു മാസത്തിലേക്ക് എത്തുമ്പോഴും, മടങ്ങുവരുടെ തിക്കും തിരക്കും ആശങ്കകളും വിമാനവേഗത്തില്‍ ഉയരുകയാണ്. ഇതുവരെ പതിനൊായിരം പേര്‍ക്ക്് മാത്രമാണ്, ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടുള്ളതെന്ന്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക വിമാനങ്ങളും, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും തയ്യാറാക്കുന്നുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. നാട്ടിലേക്ക് പോകുന്നവര്‍ക്കുള്ള നടപടികള്‍ ഏറെ സുതാര്യമായാണ് പൂര്‍ത്തിയാക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

മണിക്കൂറോളം പൊരിവെയിലത്ത് ക്യൂ

മടക്കയാത്രയുടെ ടിക്കറ്റും മറ്റും പ്രതീക്ഷിച്ച് , ദിവസവും പൊരിവെയിലത്ത്, നിരവധി പേരാണ് ദുബായിലെ ഇന്ത്യന്‍ കോസുലേറ്റില്‍ എത്തുന്നത്. ഇവിടെ മണിക്കൂറോളം പലരും ക്യൂ നില്‍ക്കുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും സുതാര്യമായും ആത്മാര്‍ഥമായും ആണ്, മടങ്ങുവരെ തിരഞ്ഞെടുക്കുതെും, അധികൃതര്‍ അവകാശപ്പെട്ടു. നേരത്തെ, ഇതുസംബന്ധിച്ച് വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ജോലി ഇല്ലാതെ മാസങ്ങള്‍ പിന്നിടുമ്പോഴും , പല കമ്പനികള്‍, തൊഴിലാളികള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിഅടയ്ക്കുകയാണ്. അതിനാല്‍ കൂടിയാണ്, ദുബായിലെ ഇന്ത്യയുടെ ഈ കവാടത്തിന് മുന്നില്‍ പ്രതീക്ഷകളോടയുള്ള ഈ കാത്തു നില്‍പ്പ് തുടരുന്നത്.