ജനങ്ങൾ കോൺഗ്രസ് സാന്നിധ്യം ആഗ്രഹിക്കുന്നു : ഉമ്മന്‍ചാണ്ടി

webdesk
Friday, December 7, 2018

Oommen-chandy

ഫെഡറൽ രാജ്യത്ത് പുലർത്തേണ്ട മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ മറന്നു പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. ജനങ്ങൾ കോൺഗ്രസ് സാന്നിധ്യം ആഗ്രഹിക്കുന്നു. ഇന്ത്യൻ ജുഡീഷ്യറിയെ പോലും മോദി സർക്കാർ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.സി.സി. ആസ്ഥാനത്ത് ചേരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.