പെഗാസസ് : പാർലമെന്‍റ് പ്രക്ഷുബ്ധം ; സഭാ നടപടികള്‍ നിർത്തിവച്ചു

Jaihind Webdesk
Tuesday, July 20, 2021

ന്യൂഡൽഹി : പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിനെച്ചൊല്ലി പാർലമെന്റിൽ രണ്ടാം ദിവസവും ബഹളം. ലോക്സഭ ഉച്ചയ്ക്കു 2 വരെയും രാജ്യസഭ 12 വരെയും നിർത്തിവച്ചു. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ബഹളമുണ്ടാക്കി.

എളമരം കരീം, കെ.സി.വേണുഗോപാൽ എന്നിവരടക്കമുള്ളവർ രാജ്യസഭയിലും ഹൈബി ഈഡൻ, മാണിക്കം ടാഗോർ എന്നിവരടക്കമുള്ള അംഗങ്ങൾ ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ലോക്സഭയിൽ ചോദ്യോത്തര വേള ആരംഭിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു.