കോടതിയിൽ കുറ്റം നിഷേധിച്ച് പീതാംബരൻ; പോലീസ് ഭീഷണിപ്പെടുത്തിയെന്നും മൊഴി

Jaihind Webdesk
Monday, February 25, 2019

പെരിയ ഇരട്ടക്കൊലപാതകകേസിലെ മുഖ്യപ്രതിയായ എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ പറഞ്ഞു. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്  പീതാംബരൻ കുറ്റം നിഷേധിച്ചത്.   പ്രതികളായ പീതാംബരനെയും സജിയെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു.

കാഞ്ഞക്കാട് ഹൊസ്ദുർഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന പീതാമ്പരനെയും സജി.സി. ജോർജ്ജിനെയും ക്രൈബ്രാഞ്ച് മുദ്യോഗസ്തർക്കു കൈമാറുന്നതിനായി കോടതിയിൽ ഹാജരാക്കിയത് എന്നാൽ കോടതിയിൽ പീതാംബരൻ കൊല കുറ്റം നിശേധിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പീതാംബരൻ കോടതിയിൽ. പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് കോടതി റിമാൻറ് ചെയ്തു.

ഇതിനിടെ ഇരട്ടക്കൊലപാതകം നടന്ന കാസർകോട്ട് നാളെ സർവ്വകക്ഷി സമാധാന യോഗം ഉച്ചക്ക് 2 മണിക്ക് കലക്ട്രേറ്റിൽ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ നടക്കും.[yop_poll id=2]