ലൈഫില്‍ സി.ബി.ഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളി

Jaihind News Bureau
Tuesday, October 13, 2020

 

 

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണിടാക്കിനെതിരായ സി.ബി.ഐ അന്വേഷണം തുടരും. സർക്കാരിനെതിരായ സി.ബി.ഐ അന്വേഷണത്തിന് കോടതി രണ്ട് മാസത്തേക്ക്  സ്റ്റേ അനുവദിച്ചു. അതേസമയം എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റേയും യുണിടാക്കിന്‍റേയും ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.