പാനൂർ ബോംബ് സ്ഫോടനം ഭീതിജനകമായ വാർത്ത; സിപിഎം തീവ്രവാദ സംഘടനയെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു: കെ. സുധാകരന്‍

Jaihind Webdesk
Monday, April 8, 2024
കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണെന്ന് കെ. സുധാകരന്‍. വ്യാപകമായ ആക്രമണങ്ങൾക്ക് സിപിഎം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സിപിഎം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽ കൂടി വ്യക്തമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബോംബുകൾ നിർമ്മിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന തീവ്രവാദ സംഘടന ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല. തിരഞ്ഞെടുപ്പിന്‍റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമ്മാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്നത് മറക്കരുതെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇത്തരം അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്തുവാൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.