കൊറോണ വൈറസ് രോഗ പരിശോധനയിൽ പാലക്കാട് സ്വയം പര്യാപ്തതയിലേക്ക്; ഫണ്ട് അനുവദിച്ച് ഷാഫി പറമ്പിൽ എംഎൽഎ

Jaihind News Bureau
Thursday, April 9, 2020

പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ്-19 പരിശോധനാ ഫലം വേഗത്തിൽ ലഭിക്കുന്ന ട്രൂ നെറ്റ് റാപ്പിഡ് പിസിആർ ടെസ്റ്റ് മിഷ്യൻ വാങ്ങുന്നതിലേക്കായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 12.5 ലക്ഷം രൂപ ഷാഫി പറമ്പിൽ എംഎൽഎ അനുവദിച്ചു.

ഫണ്ട് അനുവദിച്ചുകൊണ്ടുളള എം എൽ എ.യുടെ കത്ത് ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ ജില്ലാ കളക്ടർ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഡിഎംഒ ക്ക് നിർദ്ദേശം നൽകുകയും ഡി.എം. ഒ. ഉടൻ തന്നെ KMSCL (Kerala Medical Service Corporation Ltd) നോട് പദ്ധതി നടപ്പിലാക്കുന്നതിനായി detailed Estimate ആവശ്യപ്പെട്ടകയും ചെയ്തിട്ടുണ്ട്. ഗോവ കേന്ദ്രീകരിച്ചുളള കമ്പനിയാണ് മെഷ്യൻ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. 10 ദിവസത്തിനകം മെഷ്യൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അധിക്യതർ എംഎൽഎയോട് പറഞ്ഞിട്ടുളളത്. പരമാവധി വേഗത്തിൽ ലഭ്യമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് രോഗബാധ ഉണ്ടോ എന്നറിയുന്നതിനായി രോഗലക്ഷണങ്ങൾ ഉളളവരിൽ നിന്നും സ്രവം എടുത്ത് ത്യശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ അയച്ചു കൊടുക്കുകയും അവിടത്തെ ലാബിൽ 7 മണിക്കൂർ സമയമെടുത്തുളള പരിശോധനയ്ക്കു ശേഷമാണ് റിസൽട്ട് ലഭിക്കുന്നത്. പാലക്കാട് ത്യശ്ശൂർ വയനാട് റന്നീ ജില്ലകളിൽ എേക പരിശോധനാ കേന്ദ്രം കൂടിയാണ് ത്യശ്ശൂർ ഗവ.മെഡിക്കൽ കോളേജ്.

ഇക്കാരണങ്ങളാൽ 2 മുതൽ 4 ദിവസം വരെ കാത്തിരുന്ന ശേഷമാണ് കൊവിഡ് പരിശോധനാ ഫലം ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വലിയ പ്രതിസന്ധി പരിഹരിക്കുന്നതിനായി എംഎൽഎ ജില്ലാ കളക്ടർ, ഡിഎംഒ, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരുമായി ചർച്ച ചെയ്തതിൻറെ അടിസഥാനത്തിലാണ് എംഎൽഎ ഫണ്ടിൽ നിന്നും ട്രൂ നെറ്റ് റാപ്പിഡ് പിസിആർ ടെസ്റ്റ് മിഷ്യൻ ജില്ലാ ആശുപത്രിയിൽ സജ്ജമാക്കാൻ തീരുമാനമെടുത്തത്

ഈ മെഷ്യനിൽ 12 സാമ്പിളുകൾ രണ്ടര മണിക്കൂറിൽ പരിശോധിക്കുവാൻ കഴിയും. കൂടാതെ ചെറിയ പ്രോഗ്രാമിങ്ങിലൂടെ H1 N1 , HIV ഡെങ്കിപ്പനി മുതലായ വൈറസ് രോഗബാധ പരിശോധനയും നടത്താവുന്നതാണ്. ഇത് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും കോവിഡ് നിരക്ഷണത്തിൽ കഴിയുന്നവർക്കും മാനസിക സംഘർഷം കുറയ്ക്കാൻ കൂടി ഉപകരിക്കും . ഈ മിഷ്യനിൽ നെഗറ്റീവായി വരുന്ന റിസൽട്ടുകൾ പിന്നീട് പരിശോധിക്കേണ്ടതില്ല. പക്ഷേ പോസിറ്റീവ് റിസൾട്ട് വരുന്ന കേസ്സുകൾമാത്രം കൂടുതൽ വിദഗ്ദ പരിശോധനയ്ക്കായി ത്യശ്ശുർ മെഡിക്കൽ കോളേജിൽ അയച്ചാൽ മതി.

ഈ മിഷ്യൻ ജില്ലാ ആശുപത്രിയിൽ പ്രവർത്തന ക്ഷമമാക്കുന്നതിന് ICMR ൻറെ അഗീകാരം ആവശ്യമാണ്. ICMR അംഗീകാരം ലഭിക്കുന്നതിനായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ്സർ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട് . ICMR അംഗീകാരം വേഗത്തിൽ ലഭിക്കുന്നതിനായി എംഎൽഎ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക പ്രശ്നം ഫണ്ടിൻറെ അപര്യാപ്തത മൂലം ഉണ്ടെങ്കിൽ അത് തരണം ചെയ്യുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിക്കാന തയ്യാറാണെന്ന് ആരോഗ്യ വകുപ്പ് അധിക്യതരെ എംഎൽ എ അറിയിച്ചിട്ടുണ്ട്.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൻറെ പ്രവർത്തനം വൈകാതെ തന്നെ ആരംഭിക്കുന്നതോട് കൂടി ആരോഗ്യ മേഖലയിൽ പാലക്കാട് സ്വയം പര്യാപ്തത കൈവരിക്കാണ് ലക്ഷ്യമിടുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.