പാലക്കാട് സിപിഎം-സിപിഐ സംഘർഷം; വീടുകയറി ആക്രമണം, പരിക്ക്

Jaihind Webdesk
Sunday, September 5, 2021

പാലക്കാട് : ധോണിയിൽ സിപിഎം – സിപി.ഐ സംഘർഷം. സിപിഐ പ്രവർത്തകന്‍റെ വീടുകയറി സിപിഎം പ്രവർത്തകർ ആക്രമിച്ചു. സിഐടിയു പ്രവർത്തകനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

ഫ്ലക്സ് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും വിവരമുണ്ട്. സംഘർഷത്തില്‍ സിപിഐ ധോണി ബ്രാഞ്ച് അംഗം സുനീറിന് പരിക്കേറ്റു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഹേമാംബിക നഗർ പൊലീസ് സ്ഥലത്ത് തുടരുകയാണ്. ഇരു വിഭാഗത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.