കേരളത്തിലെ ആദ്യത്തെ ദളിത് ഡിജിപി  എം ശിങ്കാരവേലു ഐപിഎസ് ; പത്മജാ വേണുഗോപാല്‍

Jaihind Webdesk
Saturday, July 3, 2021

കേരളത്തിലെ ആദ്യത്തെ ദളിത് ഡിജിപി  എം ശിങ്കാരവേലു ഐപിഎസ് ആണെന്ന് പത്മജാ വേണുഗോപാല്‍. ലീഡർ കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന  1972-1974 കാലത്താണെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. അനിൽ കാന്ത് ഐപിഎസ്  ആണ് കേരളത്തിലെ ആദ്യ ദളിത് പൊലീസ് മേധാവി എന്ന വാർത്ത  പ്രചരിക്കുന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

അച്ഛൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ 1972ൽ നിയമിക്കപ്പെട്ടഎം ശിങ്കരാവേലു ഐപിഎസ് ആണ് കേരളത്തിലെ ആദ്യത്തെ ദളിത് പോലീസ് മേധാവി.. അന്ന് ഐ ജി പദവി ആയിരുന്നു,.. തമിഴ്നാട് സ്വദേശി ആണ് ശിങ്കാര വേലു..
കേരളത്തിൽ ഹരിജന ക്ഷേമ വകുപ്പ് അച്ഛൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ വഹിച്ചിരുന്നു.. കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയിരുന്ന ദളിത് വിഭാഗത്തിൽപ്പെട്ട ഡോക്ടർ എന്‍ കാളീശ്വരനെ ആഭ്യന്തര സെക്രട്ടറി ആക്കിയതും അച്ഛൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ്..അനിൽ കാന്ത് ഐപിഎസ്  ആണ് കേരളത്തിലെ ആദ്യ ദളിത് പോലീസ് മേധാവി എന്ന തെറ്റായ വിവരം പ്രചരിക്കുന്നത് കണ്ടപ്പോൾ ഞാൻ സൂചിപ്പിച്ചു എന്ന് മാത്രം..
ജാതി -മത വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരുപോലെ ഉൾകൊള്ളാൻ എന്നും മാതൃക കാട്ടിയിരുന്ന അച്ഛൻ അഭിമാനം.. പുതിയ ഡിജിപി അനിൽ കാന്ത് ഐപിഎസ് ന് എന്റെ എല്ലാ ആശംസകളും… 🙏🙏
: പദ്മജ വേണുഗോപാൽ