പാരാലിമ്പിക്സ് : ടേബിൾ ടെന്നിസില്‍ ഇന്ത്യയുടെ ഭാവിനാ ബെന്നിന് വെള്ളി

Jaihind Webdesk
Sunday, August 29, 2021

ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി ഭാവിനാ ബെന്‍ പട്ടേല്‍. ടേബിൾ ടെന്നിസില്‍ ഭാവിനാ ബെന്‍ വെള്ളി സ്വന്തമാക്കി. ഞായറാഴ്ച നടന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ യിങ് സൂവാണ് ഭാവിനയെ തോൽപിച്ച് സ്വർണം നേടിയത്. ക്ലാസ് 4 (അരയ്ക്കു താഴോട്ടു തളർന്നവർ) വിഭാഗത്തിലാണു ഭാവിന രാജ്യത്തിനായി മെഡൽ നേടി ചരിത്രം കുറിച്ചത്. സ്കോർ: 7–11, 7–11, 6–11.