ഓവലിൽ ടെസ്റ്റ് : ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോൽവിയിലേക്ക്

Jaihind Webdesk
Tuesday, September 11, 2018

ഓവലിൽ ടെസ്റ്റിൽ ഇന്ത്യ നീങ്ങുന്നത് കൂറ്റൻ തോൽവിയിലേക്ക്. ഇംഗ്ലണ്ടിനെതിരെ 464 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് നേടി.

ഇംഗ്ലണ്ട് ഉയർത്തിയ 464 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ പിന്തുടരുന്നത്. നാലാംദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ മൂന്നു വിക്കറ്റിന് 58 റൺസെന്ന പരിതാപകരമായ സ്ഥിതിയിലാണ്. അഞ്ചാം ദിനം പരമാവധി നേരം ക്രീസിൽ പിടിച്ചുനിന്ന് സമനിലയെങ്കിലും പിടിച്ചുവാങ്ങുകയാവും ഇനി ഇന്ത്യയുടെ ലക്ഷ്യം. 46 റൺസുമായി ലോകേഷ് രാഹുലിനൊപ്പം 10 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്.

464 എന്ന വൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. സ്‌കോർ ബോർഡിൽ രണ്ടു റൺസ് തികങ്ങപ്പോൾ ഇന്ത്യക്കു മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ശിഖർ ധവാൻ ഒരു റൺസിന് പുറത്തായപ്പോൾ ചേതേശ്വർ പുജാരയും ക്യാപ്റ്റൻ വിരാട് കോലിയും അക്കൗണ്ടട് തുറക്കാതെയാണ് മടങ്ങിയത്. രണ്ടു വിക്കറ്റെടുത്ത ജെയിംസ് ആൻഡേഴ്‌സനും ഒരു വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡുമാണ് ഇന്ത്യൻ തുടക്കക്കാരെ മടക്കിയത്. ഏഴു വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യക്കു ജയിക്കാൻ ഇന്നി 406 റൺസ് പിന്നിടണം.