ഓസ്കർ തിളക്കത്തില്‍ ഇന്ത്യ; ആർആർആറിനും ദ എലിഫന്‍റ് വിസ്പറേഴ്സിനും പുരസ്കാരം

 

ലൊസാഞ്ചലസ്: രണ്ട് പുരസ്കാരങ്ങളുമായി ഓസ്കറില്‍ തിളങ്ങി ഇന്ത്യ. ഒറിജിനൽ സോംഗ് വിഭാഗത്തില്‍ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’  ഗാനവും മികച്ച ഡോക്യുമെന്‍ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ എലിഫന്‍റ് വിസ്പറേഴ്സ്’ ഉം പുരസ്കാരം നേടി.  എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ‘നാട്ടു നാട്ടു’ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ഹ്രസ്വചിത്രമാണ് ‘ദ എലിഫന്‍റ് വിസ്പറേഴ്സ്’, ഗുനീത് മോങ്കയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള ബന്ധമാണ് എലിഫന്‍റ് വിസ്പറേഴ്സിന്‍റെ പ്രമേയം.

മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ വെയ്ൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടി മിഷേൽ യോ. ചിത്രം: എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ് തന്നെയാണ് മികച്ച ചിത്രവും. 7 പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാൻ മികച്ച ‍സഹനടനുള്ള പുരസ്കാരം നേടി. ജെയിംസ് ഫ്രണ്ട് ആണ് മികച്ച ഛായാഗ്രാഹകന്‍. ലൊസാഞ്ചസിലെ ഡോൾബി തിയേറ്റേഴ്സിലാണ് 95ാമത് ഓസ്കർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഓസ്കർ 2023 ഒറ്റനോട്ടത്തില്‍:

മികച്ച നടി – മിഷേൽ യോ (എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്)

മികച്ച നടൻ – ബ്രെൻഡൻ ഫ്രേസർ (ദ വെയ്ൽ)

മികച്ച ചിത്രം – എവരിതിംഗ് എവെരിവെയർ ഓൾ അറ്റ് വൺസ്

മികച്ച സംവിധാനം – (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്; ചിത്രം: എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്)

മികച്ച അവലംബിത തിരക്കഥ – വിമൻ ടോക്കിംഗ്

ഒറിജിനൽ സോംഗ് – നാട്ടു നാട്ടു (ആർആർആർ)

മികച്ച സൗണ്ട് റെക്കോർഡിംഗ് – ടോപ് ഗണ്‍ മാര്‍വറിക്

മികച്ച വിഷ്വൽ ഇഫക്ട്സ് – അവതാർ ദ വേ ഓഫ് വാട്ടർ

മികച്ച എഡിറ്റിംഗ് – എ‌വരിതിംഗ്എവ്രിവെയർ ഓൾ അറ്റ് വൺസ്

മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ – ഓള്‍ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഒറിജനൽ സ്കോർ – വോൾകെർ ബെർതെൽമാൻ (ഓള്‍ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്)

മികച്ച വിദേശ ഭാഷ ചിത്രം – ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട് (ജർമനി)

മികച്ച അനിമേഷൻ ഹ്രസ്വചിത്രം – ദ ബോയ്, ദ മോൾ, ദ ഫോക്സ് ആൻഡ് ദ ഹോഴ്സ്

മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ – അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി (ചിത്രം: ദ വെയ്ൽ)

മികച്ച കോസ്റ്റ്യൂം ഡിസൈനർ – റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ)

മികച്ച ഡോക്യുമെന്‍ററി ഹ്രസ്വചിത്രം – (ദ എലിഫന്‍റ് വിസ്പറേഴ്സ്)

മികച്ച സഹനടി – ജെയ്മീ ലീ കർട്ടിസ് (എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്)

മികച്ച സഹനടൻ – കി ഹുയ് ക്വാൻ –  (എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്)

മികച്ച അനിമേഷൻ ചിത്രം – പിനോക്കിയോ

മികച്ച ഛായാഗ്രഹണം – ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്)

മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം – ആൻ ഐറിഷ് ഗുഡ്ബൈ (ടോം ബേർക്‌ലീ, റോസ് വൈറ്റ്)

ഒറിജിനൽ തിരക്കഥ – എവരിതിംഗ്എവരിവെയർ ഓൾ അറ്റ് വൺസ്

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ – നവല്‍നി

മികച്ച ഒറിജിനൽ സ്കോർ – ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്

Comments (0)
Add Comment