പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യുഎഇയിലെത്തി ; ദുബായ് കെഎംസിസി, ഐപിഎ ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥി

JAIHIND TV DUBAI BUREAU
Friday, December 10, 2021

 

ദുബായ് : കേരള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തി. ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻകാസ് യുഎഇ നേതാക്കൾ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകി.

കെഎംസിസി യുഎഇ ദേശീയ ദിനാഘോഷം വെള്ളിയാഴ്ച

ദുബായ് കെഎംസിസിയുടെ യുഎഇ ദേശീയ ദിനാഘോഷ പരിപാടികളുടെ സമാപനത്തിൽ ഡിസംബര്‍ പത്തിന് വെള്ളിയാഴ്ച സതീശൻ സംബന്ധിക്കും. വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിൽ സംബന്ധിക്കും.
വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് പരിപാടി.

ഐപിഎ ‘യുഎഇ അറ്റ് 50-സല്യൂട്ടിംഗ് ദി നേഷന്‍’ ശനിയാഴ്ച

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് നെറ്റ്‌വർക്ക്‌ ഗ്രൂപ്പായ, ഐപിഎ എന്ന, ഇന്‍റര്‍നാഷണല്‍ പ്രൊമോട്ടേഴ്സ് അസോസിയേഷന്‍ ‘യുഎഇ അറ്റ് 50-സല്യൂട്ടിംഗ് ദി നേഷന്‍ ‘ എന്ന പേരില്‍ ഡിസംബര്‍ 11 ശനിയാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന പരിപാടിയിലും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യാതിഥിയായി സംബന്ധിക്കും.

ലുലു ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എംഎ യൂസഫലി ഐപിഎ പരിപാടി ഉദ്ഘടനം ചെയ്യും. പ്രശസ്ത നടന്‍ വിജയ് സേതുപതി, അജ്മാന്‍ റൂളേഴ്‌സ് കോര്‍ട്ട് മേധാവിയും മുന്‍ മന്ത്രിയുമായ ഷെയ്ഖ് ഡോ. മാജിദ് ബിന്‍ സയീദ് അല്‍ നുഐമി എന്നിവർ പങ്കെടുക്കും.