വാണി ജയറാമിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, February 4, 2023

തിരുവനന്തപുരം: പിന്നണി ഗായിക വാണി ജയറാമിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം. എന്നും യുവത്വത്തിന്‍റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപന ശൈലി. 19 ഭാഷകളിൽ പെയ്തിറങ്ങിയ പതിനായിരത്തിലധികം ഗാനങ്ങൾ. തലമുറകളെ കീഴടക്കി പൂർണതയിൽ എത്തിയ കലാസപര്യ. വാണി ജയറാമിൻ്റെ മധുര സ്വരം സംഗീതാസ്വാദകർക്ക് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടൻ പാട്ടിലെ മൈന… ഏതോ ജന്മ കൽപനയിൽ… കിളിയേ കിളി കിളിയേ… ഓലഞ്ഞാലി കുരുവീ… ഉൾപ്പെടെ എത്രയെത്ര ഗാനങ്ങൾ. ജൻമ വീഥികളിൽ എന്നും നിങ്ങളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.