സി.പി.എമ്മിനെ വിമര്‍ശിക്കില്ലെന്ന് പറഞ്ഞത് രാഹുല്‍ഗാന്ധിയുടെ മഹത്വം: ഉമ്മന്‍ചാണ്ടി

Jaihind Webdesk
Monday, April 8, 2019

Oommen-Chandy

സിപിഎമ്മിനെ വിമര്‍ശിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം ഉമ്മന്‍ചാണ്ടി. കേരളത്തില്‍ സിപിഎമ്മിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണം ഊര്‍ജ്ജിതമാണെന്നും കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ രാഹുല്‍ ഇഫക്ട് പ്രതിഫലിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്‌ക്വാഡ് പ്രവര്‍ത്തനം ഉള്‍പ്പെടെ സജീവമായി മുന്നോട്ടു പോകുകയാണ്. ഒരു തവണ കൂടി വയനാട്ടിലും ഒരു ദിവസം മറ്റൊരു മണ്ഡലത്തിലും രാഹുല്‍ പ്രചാരണത്തിന് എത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ ജയിച്ചു കഴിഞ്ഞാല്‍ രാഹുല്‍ഗാന്ധിയുടെ വലിയ പരിഗണന വയനാടിന് ലഭിക്കും. കര്‍ഷകര്‍ക്കനുകൂലമായ നിലപാടെടുത്തയാളാണ് രാഹുല്‍ഗാന്ധി.

എം.കെ.രാഘവന്‍ നല്‍കിയ പരാതിയിലാണ് ഇന്ന് അദ്ദേഹത്തിന്റെ മൊഴിയെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവാദങ്ങള്‍ പതിവാണ്. യുഡിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. അത് വിധി വന്നശേഷം എടുത്ത നിലപാടല്ല.ശബരിമലയെ സുവര്‍ണ്ണാവസരമാക്കാനാണ് ബിജെപി ശ്രമിച്ചത്. ശബരിമലയെ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ല.ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാനാകുന്നതൊക്കെ യുപിഎ അധികാരത്തില്‍ വന്നാല്‍ ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.