യൂത്ത് കോണ്‍ഗ്രസുകാരെ മുഖ്യമന്ത്രിയുടെ വാഹനം ഇടിപ്പിച്ച സംഭവം: മനുഷ്യത്വമില്ലാത്ത സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടി

webdesk
Thursday, January 3, 2019

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചത് പ്രതിഷേധക്കാരോട് മനുഷ്യത്വമില്ലാതെ സർക്കാർ പെരുമാറുന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി.വണ്ടി പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറ്റുകയാണ് ചെയ്തത്.

മുഖ്യമന്ത്രിയുടെ പിടിവാശികാരണമാണ് കേരളത്തിലെ കലാപമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രണ്ട് ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണത്തിൽ കയറ്റി ഭക്തജനങ്ങളെ പ്രകോപിപ്പിച്ചു. തർക്ക വിഷയം വന്നാൽ പരിഹരിക്കാൻ ആണ് ശ്രമിക്കേണ്ടിയിരുന്നത്. ഇതിന് പകരം വിശ്വാസിസമൂഹത്തെയും പൊതുസമൂഹത്തെയും വേദനിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് എല്ലാവരിലും പ്രകോപനം ഉണ്ടാക്കി. നിലവിലെ സാഹചര്യം വേദനാ ജനകമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.