ഉരുക്കുവനിതയുടെ നൂറ്റിമൂന്നാം ജന്മദിനം; പഴയകാല ചിത്രവും ഓർമ്മകളും പങ്കുവെച്ച് ഉമ്മൻ ചാണ്ടി

Jaihind News Bureau
Thursday, November 19, 2020

 

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിമൂന്നാം ജന്മദിനത്തില്‍ ഉരുക്കുവനിതയ്ക്കൊപ്പമുള്ള പഴയകാല ചിത്രവും ഓർമ്മക്കുറിപ്പുകളും പങ്കുവെച്ച് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും ശക്തിയിലേക്കും ഔന്നത്യത്തിലേക്കും സുധീരം നയിക്കുകയെന്ന മഹാദൗത്യം ഇന്ദിര ഏറ്റെടുത്ത് വിജയിപ്പിക്കുകയും സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും കാലടിപ്പാടുകളും പിന്തുടർന്നു കൊണ്ട് ഇന്ത്യൻ ജനതയെ നയിക്കുകയും ചെയ്ത നേതാവാണ് ഇന്ദിരാഗാന്ധിയെന്ന് ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നൂറ്റിമൂന്നാം ജന്മദിനമാണിന്ന്. ലോകം കണ്ട ഒരു ഉരുക്കുവനിതയായിട്ടാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ഇന്ദിരഗാന്ധിയുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും കാലടിപ്പാടുകളും പിന്തുടർന്നു കൊണ്ട് ഇന്ത്യൻ ജനതയെ നയിച്ച നേതാവാണ് ഇന്ദിരാഗാന്ധി. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും ശക്തിയിലേക്കും ഔന്നത്യത്തിലേക്കും സുധീരം നയിക്കുകയെന്ന മഹാദൗത്യം ഇന്ദിര ഏറ്റെടുത്ത് വിജയിപ്പിച്ചു.

രാജ്യത്തിന്‍റെ ഉരുക്ക് വനിതയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

https://www.facebook.com/oommenchandy.official/posts/10157827003536404