ജോസ് കെ മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് തുടക്കമായി

Jaihind Webdesk
Thursday, January 24, 2019

കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി നയിക്കുന്ന കേരള യാത്ര കാസർഗോഡ് നിന്നും ആരംഭിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സമ്മേളനം  ഉദ്ഘാടനം ചെയ്തു.

കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജോസ് കെ മാണി എം.പി നയിക്കുന്ന കേരളയാത്രയ്ക്ക് തുടക്കമായത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റന് പതാക കൈമാറി കേരളയാത്ര വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം  ചെയ്തു. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളും യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

14 ജില്ലകളിലായി 100ല്‍ പരം കേന്ദ്രങ്ങളില്ലാണ് കേരളയാത്രയ്ക്ക് സ്വീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് മഹാസമ്മേളനത്തോടെ സമാപിക്കും.